Friday, July 31, 2026

Oru kathai sollattuma...

 


I was in school, in a class of around 32 students. A mischievous "academically challenged" student. Every year my rank would be somewhere in the bottom 10 of the 32. If Maths was the killer in a slasher horror movie, I was the perpetual victim. The "love" my Maths teachers and I shared was the stuff of legends. Even the desperate act of copying for unit tests & exams couldn't get me beyond the 16th rank in class(though I was mighty pleased with myself at getting at least that far).


As in the case of almost all students, especially bad students, I had an almost fanatic belief in God and divine intervention(since there didn't seem any other rational explanation for how I managed to pass the final exam every year). Exam days especially were always preceded by deep heartfelt prayers to the Gods & Goddesses(irrespective of what religion owned them). The prayer was usually to just get me "good marks" and let me pass that year. 


Sometime I think in the 6th standard, all my classmates got bicycles from their parents. I submitted an application to my parents as well. They were very smart. Told me that if I got the 1st Rank in class, they would buy me one. That should have settled the matter, for I knew and they knew, that there was a better chance of "the crow flying upside down" as the saying goes, than me getting anywhere close to unseating the smug "teacher's pet"(all backbenchers hold the same view of class toppers). So I changed my daily prayer.


I started praying that all the students in my class should fail in the final exam and only 1 student should pass-me.  

Cruel, I know. But desperate situations call for desperate measures. If I was the only kid who passed, then obviously who do you think they would have to give the title of "1st Rank holder"?


Even if everyone failed, I would get my cycle wouldn't I?


This was in the 6th standard.


I got my bicycle when I was in the 10th standard I think(only when I had to walk 5 km everyday for Maths tuition) A rebellion and threat of not going for Maths tuition and failing in the Maths exam worked.


Bhagwaan ke ghar me der hain, andher nahin(Deivathinte karyathil kurachu adhikam samayam eduthitt aanu theerumaanam aakuka)


Just like me, my Gods, Goddesses and Guardian angels are always late in doing stuff. Because of this my school classmates escaped divine fury and didn't fail in their final exams. 


But like a long delayed train, my prayers in school came true during my degree exams. Just 2 of us from the 12 students in my batch were the only ones who passed that year in my English Literature batch. Actually 3 of us passed, but one chap cancelled his result because he wanted to write the exam again and improve his marks. Effectively only 2 passed in my degree batch of around 12 students.


Didn't think of it from the Divine angle till today.

So, God or somebody upstairs listened to my prayer and acted on it.


Oh my God! I am dangerous!

നാനു കന്നഡ മാത്തനാടുദ്ദിനി

 It has been 20 years since I landed in Bangalore on work. From the beginning I was in Corporate insurance, first as an insurer and then as an insurance broker. In corporate the decisions are taken usually by the CFO or HR Head or Procurement Head. Since this is Bangalore, most of the people at this level are usually from other states. Our language of communication is usually English and occasionally Hindi. So, I didn't really have an opportunity/need to speak & thereby learn Kannada. 


Michelle and Niki on the other hand have picked up fluent Kannada, and they roll their eyes with expressions of horror when I use my Kannada at shops and with delivery boys, Taxi drivers or shop keepers. Personally, I think I am pretty good at communicating my thoughts(the confidence bordering on the arrogance of the ignorant) They tell me I am murdering the language and it would be better if I spoke in Hindi or English.


My brain is constantly trying to find the key to the language as I listen. This key or "അതിന്റെ ഗുട്ടൻസ് പിടി കിട്ടി" as we say in Malayalam, "പിന്നെ സംഗതി പുല്ലു പുല്ലു പോലെ പോകുമല്ലോ"!


അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു . 


ഇവിടെ Milk is called ഹാല്. അപ്പോൾ "പാല് എന്ന് പറയുന്നതിന് പകരം ഹാല് - note the point.


Old=പഴയത് (Malayalam)=ഹളെ(Kannada). തമിഴനെ പോലെ "ഴ" സൗണ്ടിനു പകരം "ള്ള" sound. ഓഹോ !



Tooth=പല്ല് (Malayalam)=ഹല്ല് (Kannada)

Teeth=പല്ലുകൾ(Malayalam)=ഹല്ല്ഗള്ളു (Kannada)

Milk=പാല് (Malayalam)=ഹാല് (Kannada)


ഗുട്ടൻസ് പിടി കിട്ടിയില്ലേ ? Simple technique. Malayalathil "പാ" അക്ഷരം മാറ്റി "ഹാ " ആക്കിയാൽ കന്നഡ ആയി . പാല് - ഹാല് ആക്കിയ പോലെ , ഇത്ര സിമ്പിൾ ആയിരുന്നോ കന്നഡ പഠിക്കാൻ l. ശോ ! വെറുതെ സമയം കളഞ്ഞു.


ഞാൻ പഴം വിൽക്കുന്ന ഒരു ചേട്ടന്റെ അടുത്ത് പോകുന്നു . 

"ഹെഗിദിറ ?" =കന്നഡ മനസ്സിലാവാത്ത നിങ്ങൾ പാവങ്ങൾക്കു ഇതിന്റെ അർത്ഥം "സുഖമാണോ /എങ്ങിനിരിക്കുന്നു /എന്ത് വിശേഷം ?"

Revert would be "ചെന്നാഗിതു "="നന്നായിരിക്കുന്നു /സുഖമാണ് "

പഴം വിൽക്കുന്ന ചേട്ടൻ എന്നോട് "ചെന്നാഗിതു " പറഞ്ഞതോടു കൂടി എന്റെ കോൺഫിഡൻസ് ലെവൽ അങ്ങ് കൂടി.


കാര്യത്തിലേക്കു കടക്കാം . "അണ്ണാ , ഒന്ത് കിലോ ഹഴം"


പഴകടകാരൻ ചേട്ടന്റെ മുഖത്ത് ഒരു വല്ലായ്മ.


ഒന്ത് (ഒന്ന് ) എനിക്ക് ഉറപ്പാണ് . "പാ " സൗണ്ട് substituted with "ഹാ". പിന്നെന്താണ് പ്രശ്നം ? ഓ ഹോ ! പാവം ! ഇവർക്കു നാക്ക് വടിക്കാത്തത് കൊണ്ട് "ഴ" സൗണ്ട് പറയാൻ പറ്റില്ലല്ലോ . പാവങ്ങൾ !


ശരി ! ഇന്നാ പിടിച്ചോ ! "ഴ " sound substituted with "ലാ" sound. "അണ്ണാ , ഒന്ത് കിലോ ഹല്ലം"(ഇപ്പൊ എങ്ങിനിരിക്കുന്നു ? നമ്മളോടാ കളി (ജോസ് പ്രകാശ് ചിരി 😜)


ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ വർണിക്കുകയാണെങ്കിൽ -"പഴം വിഴുങ്ങിയ പോലെ /ഉണ്ട വിഴുങ്ങിയ കോഴിയെ പോലെ " എന്നൊക്കെ പറയാം . മുഖത്ത് ഒരു വിളർച്ച . (Fluent കന്നഡ പ്രതീക്ഷിച്ചിരിക്കില്ല . ഹ, ഹ, ഹാ - ഈ പ്രാവശ്യം ഒരു ബാലൻ കെ നായർ ചിരി )


ഒന്നും കൂടി പറഞ്ഞേക്കാം . ചേട്ടൻ കേട്ടില്ല എന്ന് തോന്നുന്നു . ഒരു സ്ലോ മോഷൻ റിപീറ്റ് ആവാം with lots of pause between each word"അണ്ണാ ...... ഒന്ത് ..... കിലോ ....ഹല്ലം"


ചേട്ടന്റെ മുഖത്ത് ഇപ്പോൾ 


"അയ്യോ ! ഇതു യാവ ഭാഷേ ?( മലയാളം =അയ്യോ , ഇത് ഏത് ഭാഷ ?)

ഈ മൂർഘ യാവ ഭാഷയെനു മാത്തനാടുടിത്താനെ ?("ഈ മണ്ടൻ ക്ണാപ്പൻ എന്ത് ഭാഷയാണ് ഈ പറയുന്നത് ?")


സംഗതി ഏൽക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി . ഇപ്രാവശ്യം പഴം തൊട്ടു കാണിച്ചിട്ട് ഞാൻ പറഞ്ഞു , "ഇത് ഒന്ത് kg". ചേട്ടന്റെ മുഖത്ത് ഒരു മിന്നൽ പോലെ ഒരു ചിരി (എന്നെ ആക്കി ഉള്ള ചിരിയാണോ എന്ന് ഒരു സംശയം മനസ്സിൽ. ശേ ! അങ്ങനൊന്നും ആവില്ല ) അണ്ണൻ പറഞ്ഞു , "ഇത് ബാലെ ഹണ് " തൊട്ടപ്പുറം ഇരിക്കുന്ന പച്ചകായ തൊട്ടിട്ടു എന്നോട് പറഞ്ഞു , "ഇത് ബാലെ കായി" ഓ ഓ ഓ ! ടെക്‌നിക്ക് പിടി കിട്ടി . ബാലെ =വാഴെ . ഹണ് =ഫ്രൂട്ട് അഥവാ പഴ വർഗ്ഗം . കായി = കായ അഥവാ പച്ചക്കറി. അമ്പട പുളുസോ ! ഇത്രേ ഉള്ളോ 


കന്നഡ ഗോത്തു ഗോത്തു ഗോത്തു - എന്ന് ഭാര്യയോടും മോളോടും പറഞ്ഞാൽ ഇപ്പോഴും ഒരു വിശ്വാസം ഇല്ലാ . എന്താണാവോ ?

കീച്ചാൻ

1989 ജൂൺ-ജൂലൈ മഴക്കാലം. പ്രീഡിഗ്രി ഫൈനൽ പരീക്ഷ കഴിഞ്ഞു, റിസൾട്ട്‌ വരാൻ കാത്ത് നിൽക്കുന്നു. ഞങ്ങൾ 5 സുഹൃത്തുക്കൾ റിസൾട്ട്‌ വരും വരെ അടുത്തത് എന്ത് എന്ന് ഒരു ആലോചനയും ഇല്ലാത്ത മധുരമനോഹര അവധിക്കാലം ആഘോഷിക്കുന്നു. രാവിലെ ജോഗിങ്, കടലിൽ നീന്താൻ പഠിക്കുക എന്ന പേരിൽ മഴ ഇളകിവിട്ട ചെളി കലർന്ന കടലിലെ മുഴുവൻ ഉപ്പു വെള്ളം കുടിച്ചു തീർക്കാൻ ശ്രമിക്കുക, വീട്ടുകാർ ഉള്ള സമയത്ത് ഒരുത്തന്റെ വീട്ടിൽ ക്രിക്കറ്റ്‌ കളിക്കുക അതിനെ ചൊല്ലി അടി കൂടുക, വീട്ടുകാർ ഇല്ലാത്ത സമയത്ത് ഷെയർ ഇട്ട് VCP/VCR വാടകക്ക് എടുത്തു മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ കൂടുക, Ram Teri Ganga Maili, ഭക്ത പ്രഹ്ലാദൻ, ആദിപാപം, ലയനം ജനുസ്സിൽ പെട്ട വിജ്ഞാനപ്രദമായ ഇംഗ്ലീഷ് സിനിമകൾ കണ്ട്, വീഡിയോ കാസ്സെറ്റ് തേഞ്ഞു പോകും വരെ വിജ്ഞാനപ്രദമായ സീനുകൾ വീണ്ടും വീണ്ടും കാണുക മുതലായ കലാപരിപാടികളുമായി, ജീവിതത്തെ പറ്റി ഒരു ചിന്തയും ഇല്ലാതെ നടന്ന ഒരു സുവർണ കാലം 


ഒരു ദിവസം ഫോർട്ട്കൊച്ചി ബീച്ചിൽ നീന്തൽ പഠിക്കാൻ പോകാൻ ഞങ്ങൾ തീരുമാനിച്ചു. പ്രാണരക്ഷാർത്ഥം എന്റെ അച്ഛന്റെ അംബാസ്സഡർ കാറിന്റെ പഴയ ഒരു ടയർ ട്യൂബ് മാത്രം കയ്യിലെന്തി ഞങ്ങൾ ബീച്ചിലെത്തി. കുറെ നേരം കടൽ വെള്ളത്തിൽ ട്യൂബിൽ തൂങ്ങി നീന്തൽ പഠിക്കുക എന്ന വിഫല യത്നത്തിന് ശ്രമിച്ച ശേഷം മനസ്സിലായി, കടൽ വെള്ളം മുഴുവൻ കുടിച്ചു തീർത്തു കഴിഞ്ഞാൽ ചിലപ്പോൾ അടിത്തട്ടിൽ കൂടി ഓടി ഞങ്ങൾ രക്ഷപെടുമായിരിക്കും,അല്ലാതെ ഞങൾ ഒരിക്കലും നീന്തൽ പഠിച്ചു നീന്തി രക്ഷപെടാൻ പോണില്ല. അതും അത്ര ഉറപ്പുള്ള കാര്യം അല്ല. പോരാഞ്ഞു ഒരു കാര്യം കൂടി മനസ്സിലായി. ഈ അഴമുള്ള കപ്പൽ ചാനൽ ഉള്ളിടത്ത് നീന്താൻ പോയാൽ നമ്മുടെ കാല് നിലത്ത് കുത്താൻ പറ്റാത്ത അഴമുള്ള സ്ഥലം ബീച്ചിന്റെ തൊട്ടടുത്തു തന്നെ ഒളിച്ചിരിപ്പുണ്ട്. ഏതെങ്കിലും ഒരുത്തൻ മുങ്ങി ചാവാൻ പോയാൽ, മറ്റുള്ള മല്ലന്മാർക്കു നീന്തൽ അറിയാത്തത് കൊണ്ട് നോക്കി നിൽക്കുകയോ, മുങ്ങി താഴാൻ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്യാൻ പറ്റു.


അങ്ങനെ അലക്ഷ്യമായി കടപ്പുറത്തു കൂടി നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. തലേ ദിവസങ്ങളിൽ നല്ല മഴയും കടലിൽ വേലിയേറ്റവും ഉണ്ടായപ്പോൾ ബീച്ചിലേക്കു കടൽ വെള്ളം കേറി. കടൽ ഇറങ്ങിയപ്പോൾ കുറെ വെള്ളം ഒരു ചെറിയ തോട് പോലെ ബീച്ചിൽ രൂപാന്തരപ്പെട്ടു. ആഴം കുറഞ്ഞ ഈ കടൽ വെള്ളവും മഴ വെള്ളവും നിറഞ്ഞ ഈ തോട്ടിൽ രണ്ട് കൊച്ചു ചെറുക്കന്മാർ തോർത്ത്‌ വിടർത്തി എന്തിനെയോ പിടിക്കാൻ ശ്രമിക്കുന്നു. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഇത് കൗതുകത്തോടെ കണ്ട് നിന്നു


കുറച്ചു നേരം നോക്കി നിന്നിട്ടും ഇവന്മാർ എന്താണ് പിടിക്കാൻ ശ്രമിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. ഞങ്ങളെ കണ്ടെങ്കിലും രണ്ടു പേരും അവരുടെ പണിയിൽ മുഴുകിയിരിക്കുക ആണ്. ചെറിയ മീൻ ആയിരിക്കും എന്ന് ഒരു പക്ഷം, ചെമ്മീൻ ആയിരിക്കും എന്ന് മറ്റൊരു പക്ഷം അതല്ല തവളകുഞ്ഞായിരിക്കും എന്ന് മറ്റൊരു പക്ഷം. തർക്കം രൂക്ഷമായി, ബെറ്റ് ആയി,തീരുമാനം ആക്കാൻ ഞങ്ങളിൽ ഒരുത്തനെ ദൂതനായി അവരുടെ അടുത്തേക്ക് അയച്ചു. അവൻ ചെന്ന് അവരോടു ചോദിച്ചു, "മോനെ, നിങ്ങൾ എന്താണ് പിടിക്കുന്നത്?" ഇത് എന്തൊരു ശല്യം ആണെന്ന മട്ടിൽ ഒരു ചെറുക്കൻ തല ഉയർത്തി നോക്കി ഒന്നും പറയാതെ വീണ്ടും യുദ്ധം തുടർന്നു. ചിലപ്പോൾ കേട്ടു കാണില്ല എന്ന് വിചാരിച്ചു ഞങ്ങളുടെ സുഹൃത്ത് ഒന്നും കൂടി ഒച്ച കൂട്ടി ചോദിച്ചു, "മോനെ നിങ്ങൾ എന്തിനെയാണ് പിടിക്കാൻ നോക്കുന്നത്?" ഇതെന്തൊരു ശല്യം എന്ന മട്ടിൽ രണ്ടാമത്തെ ചെറുക്കൻ ഒറ്റ വാക്കിൽ മറുപടി തന്നു, "കീച്ചാൻ കുഞ്ഞ്", വീണ്ടും യുദ്ധം തുടർന്നു. 


ഉത്തരം കിട്ടിയ സന്തോഷത്തിൽ ഞങ്ങളുടെ സുഹൃത്ത് തിരിച്ചു വന്ന് അറിയിച്ചു, "അവന്മാര് കീച്ചാൻ കുഞ്ഞിനെ പിടിക്കുകയാണ് " "ഈ കീച്ചാൻ എന്ന് പറഞ്ഞാൽ എന്താടാ പൊട്ടാ?" ഞങ്ങളുടെ സംശയം തുടർന്നു. "എന്നെ കൊണ്ട് വയ്യ. നിങ്ങൾ വേണമെങ്കിൽ ചോദിക് " എന്ന ഒഴിവ് പറഞ്ഞ് അവൻ ബാറ്റൺ കൈമാറി. ഇപ്രാവശ്യം ഞങ്ങൾ എല്ലാവരും ഒന്നിച്ചു പോയി, കൂട്ടത്തിൽ ബെറ്റ് ജയിച്ചാൽ കൂടുതൽ നേടാൻ സാധ്യത ഉള്ളവൻ അവരോട് ചോദിച്ചു, "മോനെ, നിങ്ങള് കീച്ചാനെ പിടിക്കുകയാണോ ?" ഞങ്ങളുടെ ശല്യം സഹിക്കാൻ വയ്യ എന്ന മട്ടിൽ ഉത്തരം ഒരു നീണ്ട മൂളൽ കിട്ടി, "ഉമ്മ്"

ഞങ്ങൾ പിടി വിട്ടില്ല. "മോനെ, ഈ കീച്ചാൻ വലുതായാൽ, എന്താവും?"

ഇത് കേട്ടതും രണ്ട് പിള്ളേരും പണി നിർത്തി, പുച്ഛവും സഹതാപവും നിറഞ്ഞ ഒരു ഭാവത്തോടെ നോക്കി. ഒരുത്തൻ അടക്കാൻ പറ്റാത്ത പുച്ഛത്തോടെ, എടാ മണ്ടന്മാരെ ഇത്ര സില്ലി കാര്യം അറിഞ്ഞൂടെ എന്ന മട്ടിൽ ഉത്തരം തന്നു, "കീച്ചാൻ വലുതായാൽ, വലിയ കീച്ചാൻ! "


എല്ലാം മനസ്സിലായി! ശുഭം!