Friday, September 18, 2020

Family Pack body

ഞാൻ ആള് പുലിയാണ് എന്ന വിചാരം,  കുടവയർ കൂടിയിട്ടും അഹങ്കാരത്തിന് ഒട്ടും കുറവില്ലാത്ത സ്ഥിതി.

 ഭാര്യ ഞാൻ അറിയാതെ,  ഞാൻ    മസ്സിൽ-പിടിക്കാതെ,  ശ്വാസം വിട്ട് നിൽക്കുന്ന നേരത്ത് മൊബൈലിൽ ഒരൂ ഫോട്ടോ എടുത്ത് എനിക്ക് തന്നെ അയച്ചു തന്നു.

ഫോട്ടോ കണ്ട് എന്റെ ഷേപ്പിന്റെ സത്യാവസ്‌ഥ കണ്ട് ഞാൻ ഞെട്ടി. ചന്തുവിനെ തോൽപിച്ചു കളഞ്ഞു മക്കളേ !തോൽപിച്ചു കളഞ്ഞു !

സ്വന്തം ശരീരം  ആണെന്ന് പറഞ്ഞിട്ട് ഒരൂ കാര്യവുമില്ല. 

 എന്തൊരു വൃത്തികേട് !

 ഒരു മാതിരി പട്ടിണി കിടക്കുന്ന  സൊമാലിയകാരും മണ്ഡരി രോഗം പിടിപെട്ട തെങ്ങിന്റെയും സമ്മിശ്ര രൂപം. ഓലകൾ ഒരൂ വൃത്തകൃതിയിൽ പോയ തെങ്ങിന്റെ മാതിരി കഷണ്ടി തല,  സോമാലിയയിലെ പട്ടിണി കുഞ്ഞുങ്ങളുടെ പോലെയുള്ള ഒരു കുടുവയറും. ഹൗ,  എന്തൊരു വൃത്തികേട്. എനിക്ക് എന്നെ പറ്റി തന്നെ ഒരു പുച്ഛം തോന്നി.

തീരുമാനം ഒട്ടും വൈകിച്ചില്ല.  ഇന്ന് പ്ലെയ്സ്റ്റോറിൽ നിന്നും രണ്ട് exercise ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഇന്ന് തന്നെ തുടങ്ങി യുദ്ധം !

അപ്പോഴാണ് കാര്യങ്ങളുടെ ഒരു കിടപ്പ് എനിക്ക് ശരിക്കും മനസ്സിലായത്. 

എന്റെ മനസ്സിൽ ഞാൻ പുല്ല്-പുല്ല് പോലെ ചെയ്യും എന്ന് വിചാരിച്ച എക്സ്ർസൈസ് ഒന്നും അങ്ങട്ട് ആവണില്ല. 

ഒരൂ 15 pushup കഴിഞ്ഞ് ഒരു 15 squat ചെയ്തത്തോടെ ഞാൻ കിതക്കുന്നു. 

15 crunch ചെയ്യാൻ ആപ്പ് കൗണ്ടഡോൺ തുടങ്ങി പക്ഷെ പടിപത് പണി ഞാൻ നോക്കിയിട്ടും എന്റെ തലയും കാലും അങ്ങ് വയറിന്റെ നിയന്ത്രണാരേഖക് അപ്പുറം കടക്കുന്നില്ല !
രണ്ടും മുട്ടിക്കാൻ ഞാൻ നോക്കിയത് വെറും ഒരൂ പ്രഹസനം ആയി മാറി ഞാൻ തോൽവി സമ്മതിച്ചു !

ഇത്രയും വൃത്തിക്ക് ഒരാളുടെ ഈഗോ  തകർക്കാൻ എക്സ്ർസൈസ്ഇന് കഴിയും എന്ന് മനസ്സിലായി. 

ഇന്നത്തേക്കു തോൽവി സമ്മതിച്ചു നിറുത്തി. 

നാളെ പൂർവാധികം ശക്തിയോടെ തിരിച്ചടിക്കണം. ആപ്പിൽ പറയുന്ന സകല പരിപാടിയും ഞാൻ ചെയ്യണം എന്ന് ധൃഡാനിശ്ചയത്തോടെ ആദ്യ രംഗത്തിന് തിരശീല വീഴ്ത്തി