അംബാനി അങ്കിൾ ആന്റിലിയ കൊട്ടാരം പണിയുന്ന സമയം. വീട് പണി ഒക്കെ ഏകദേശം തീരാറായ സമയം വീട്ടിൽ ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം ഫിറ്റ് ചെയ്യുന്നു. അന്നെനിക്ക് ഒരൂ ഇൻഷുറൻസ് കമ്പനിയിൽ ആണ് ജോലി. എന്റെ ഒരു ക്ലയന്റ് ആണ് ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം സെറ്റപ്പ് ആകുന്നത്. ഞങ്ങൾ ഇൻഷുര് ചെയ്ത പണി തീരാറായി.
ഒരു ദിവസം അതിന്റ സെൻസർ തീ ഒന്നും ഇല്ലാതെ തന്നെ ട്രിഗ്ഗർ ആയി, സ്പ്രിംക്ലേഴ്‌സ് എല്ലാം ഓൺ ആയി. വീട് മുഴുവൻ മഴ പെയ്യ്ത മാതിരി വെള്ളം. ഇൻഷുറൻസ് ക്ലെയിം നോട്ടിഫിക്കേഷൻ വന്നു. ക്ലെയമിന്റെ മൂല്യം നാല് കോടി !
തീ പിടിക്കാതെ എങ്ങിനെ ഇത്രയും വലിയ തുക എന്ന ചോദ്യം വന്നു. അംബാനി അങ്കിൾന്റെ വീട്ടിൽ മുഴുവൻ വില കൂടിയ പെയിന്റിംഗ്‌സും കാർപെറ്റും നശിച്ചു പോയി.
എന്റെ ക്ലയന്റ് പോയി അംബാനി അങ്കിൾന്റെ കാലിൽ വീണ് കാണണം. അങ്ങേര് പറഞ്ഞു, "പോട്ടെ സേട്ടാ, ഞാൻ ക്ഷമിച്ചിരിക്കുന്നു. ഡോണ്ട് റിപീറ്റ് ഇറ്റ്". ഇൻഷുറൻസ് ക്ലെയിം പിൻവലിക്കപ്പെട്ടു.
ഒരു ഒന്നര മാസം കഴിഞ്ഞ് കാണും. വീണ്ടും സെൻസർസ് ട്രിഗ്ഗർ ആയി വീടിന്റെ ഉള്ളിൽ മഴ പെയ്യ്തു.
ഇപ്രാവശ്യം ക്ലെയിം മൂല്യം ആറു കോടി. അംബാനി അങ്കിൾ ഞങ്ങടെ ക്ലയന്റിനെ പഞ്ഞിക്കിട്ടു കാണും. ഇൻഷുറൻസ് കമ്പനി നാലര കോടിക്ക് ഒത്തുതീർപ്പാക്കി എന്നാണ് ഓർമ്മ
ഇപ്രാവശ്യം ഇൻഷുറൻസ് കമ്പനി ക്ലയന്റിനോട് ചോദിച്ചിട്ട്ട്ടുണ്ടാവും, നിങ്ങൾക്ക് അറിയാത്ത പണി എന്തിനാ സേട്ടാ ചെയ്യുന്നത് ? "
No comments:
Post a Comment