കഴിഞ്ഞ ഒരാഴ്ചയായി അയാൻ പനി, ദേഹംവേദന, ഛർദിൽ മുതലായ കലാപരിപാടികളിൽ മുഴുകി ഇരിക്കുന്നു.
അവന്റെ തന്തയും തള്ളയും ഇത് ഡെങ്കി പനിയോ, മലേറിയോ അതോ മറ്റ് ഭീകര പനികളെ ആണോ എന്ന് ഓർത്ത് പേടിച്ചിരിക്കുന്നു.
ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ, അവന്റെ ചേച്ചി വന്ന് അടുത്ത്, സ്നേഹപൂർവ്വം അവനോട് ചോദിച്ചു, "എങ്ങനെ ഉണ്ടെടാ? പനി കൂടൂതൽ ആണെന്ന് തോന്നുന്നോ?"
ചേച്ചിയുടെ സ്‌നേഹം കണ്ടു അവരുടെ തന്തയുടെയും തള്ളയുടെയും കണ്ണുകൾ നിറഞ്ഞു.
ഉടനെ വന്നു അവന്റെ ചേച്ചിയുടെ അടുത്ത സ്നേഹഷ്മളമായ ചോദ്യം, "എടാ, നീ പനി വന്ന് ചത്തു പോയാൽ, നിന്റെ Groot chain ഞാൻ എടുക്കും"
അത്രയും നേരം ഇപ്പം ചാവും, ഇപ്പം ചാവും എന്ന് മാതിരി കിടന്നിരുന്ന അവൻ സഡ കുടഞ്ഞു എണിറ്റു. "അങ്ങനെ ഒന്നും ഞാൻ ചാകില്ലെടി ! ഇനി ഞാൻ ചത്താലും തരില്ലെടി "
ഞങ്ങളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു
No comments:
Post a Comment