അമ്മ പറഞ്ഞു, "മോനെ നിന്റെ മുടി ഉച്ചിയിൽ നിന്നും പോയി കഷണ്ടി ആയി. എന്ത് കട്ടിയുള്ള ചുരുണ്ട മുടി ആയിരുന്നു".
"അതെ അമ്മേ, എല്ലാ മുടിയും പോയി" എന്റെ ഭാര്യയും കൂടെ കൂടി.
രണ്ട് പേരും കൂടി എന്റെ തലയെ പറ്റി ഒരൂ തീരുമാനം എടുത്തു. ഒലിവ് ഓയിൽ, കാസ്റ്റർ ഓയിൽ, വെളിച്ചെണ്ണ എന്നിവ ഓരോന്നും ഒരു പ്രത്യേക അളവിൽ ഉണ്ടാകുന്ന മാന്ത്രിക എണ്ണ ഞാൻ സ്ഥിരമായി തലയിൽ തേക്കണം. അപ്പോൾ മുടി പുല്ല് പോലെ തഴച്ചു വളരും.
ഇവരോട് ആരാണ് ഒന്ന് പറഞ്ഞു മനസ്സിലാകുക ? എണ്ണയിട്ട് വളർത്തേണ്ട സമയം എല്ലാം കഴിഞ്ഞ് പോയി. ഇനി വല്ല ഫെവിക്കോൾ പശ വെള്ളത്തിൽ കലക്കി മുടി ഒട്ടിച്ചുവെക്കേണ്ട സമയം ആയി എന്ന് 🙃
No comments:
Post a Comment