Sunday, September 20, 2020

Motivation on cold wintery mornings

Early morning(Dark morning as my daughter used to say when she was little),  a figure sits on the bed,  completely covered with the blanket. I watch while brushing my teeth. Even the face is hidden under the blanket. Motionless, it sits. No signs of stirring.I finish brushing and realise the person is trying to sleep sitting up, hidden inside the blanket.

"Hallo! Good morning!" I call out cheerily.

"Mornin" a muffled voice of unadulterated sorrow replies. 

"Not getting up ?" I ask.

"I don't want to go to school."

"Why ?"

"Its so cold. I didn't sleep at all yesterday. I am sleepy. My head is aching. I don't want to go to school today"

"C'mon. You could come back from school and sleep"


"I don't want to go to school"

"Now, now. You are a teacher. What will your students think if you don't go. You must go"

"I don't want to go to school" a plaintive wail from deep inside the blanket covered figure

ഒരു ഇൻഷുറൻസ് കഥ

അംബാനി അങ്കിൾ ആന്റിലിയ കൊട്ടാരം  പണിയുന്ന സമയം.  വീട്  പണി ഒക്കെ  ഏകദേശം തീരാറായ  സമയം  വീട്ടിൽ ഫയർ  പ്രൊട്ടക്ഷൻ സിസ്റ്റം  ഫിറ്റ്‌ ചെയ്യുന്നു. അന്നെനിക്ക്  ഒരൂ ഇൻഷുറൻസ് കമ്പനിയിൽ ആണ് ജോലി. എന്റെ ഒരു  ക്ലയന്റ്  ആണ്  ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം  സെറ്റപ്പ്  ആകുന്നത്. ഞങ്ങൾ  ഇൻഷുര്  ചെയ്ത പണി  തീരാറായി.
 
ഒരു  ദിവസം  അതിന്റ സെൻസർ  തീ  ഒന്നും  ഇല്ലാതെ  തന്നെ  ട്രിഗ്ഗർ ആയി,  സ്പ്രിംക്ലേഴ്‌സ്  എല്ലാം ഓൺ ആയി. വീട്  മുഴുവൻ  മഴ പെയ്യ്ത  മാതിരി  വെള്ളം.  ഇൻഷുറൻസ് ക്ലെയിം  നോട്ടിഫിക്കേഷൻ വന്നു. ക്ലെയമിന്റെ മൂല്യം നാല് കോടി !

തീ  പിടിക്കാതെ എങ്ങിനെ  ഇത്രയും വലിയ തുക എന്ന ചോദ്യം വന്നു.  അംബാനി  അങ്കിൾന്റെ  വീട്ടിൽ മുഴുവൻ  വില കൂടിയ  പെയിന്റിംഗ്‌സും കാർപെറ്റും  നശിച്ചു  പോയി. 

എന്റെ  ക്ലയന്റ്  പോയി  അംബാനി അങ്കിൾന്റെ  കാലിൽ വീണ്  കാണണം.  അങ്ങേര്  പറഞ്ഞു,  "പോട്ടെ സേട്ടാ,  ഞാൻ  ക്ഷമിച്ചിരിക്കുന്നു. ഡോണ്ട്  റിപീറ്റ്  ഇറ്റ്". ഇൻഷുറൻസ് ക്ലെയിം പിൻവലിക്കപ്പെട്ടു.

ഒരു  ഒന്നര  മാസം  കഴിഞ്ഞ് കാണും. വീണ്ടും  സെൻസർസ്  ട്രിഗ്ഗർ  ആയി വീടിന്റെ  ഉള്ളിൽ മഴ  പെയ്യ്തു.

ഇപ്രാവശ്യം ക്ലെയിം മൂല്യം ആറു കോടി. അംബാനി  അങ്കിൾ  ഞങ്ങടെ  ക്ലയന്റിനെ  പഞ്ഞിക്കിട്ടു കാണും. ഇൻഷുറൻസ്  കമ്പനി നാലര കോടിക്ക്  ഒത്തുതീർപ്പാക്കി   എന്നാണ്  ഓർമ്മ  

ഇപ്രാവശ്യം  ഇൻഷുറൻസ് കമ്പനി  ക്ലയന്റിനോട് ചോദിച്ചിട്ട്ട്ടുണ്ടാവും, നിങ്ങൾക്ക്  അറിയാത്ത  പണി എന്തിനാ സേട്ടാ  ചെയ്യുന്നത് ? "



Friday, September 18, 2020

Family Pack body

ഞാൻ ആള് പുലിയാണ് എന്ന വിചാരം,  കുടവയർ കൂടിയിട്ടും അഹങ്കാരത്തിന് ഒട്ടും കുറവില്ലാത്ത സ്ഥിതി.

 ഭാര്യ ഞാൻ അറിയാതെ,  ഞാൻ    മസ്സിൽ-പിടിക്കാതെ,  ശ്വാസം വിട്ട് നിൽക്കുന്ന നേരത്ത് മൊബൈലിൽ ഒരൂ ഫോട്ടോ എടുത്ത് എനിക്ക് തന്നെ അയച്ചു തന്നു.

ഫോട്ടോ കണ്ട് എന്റെ ഷേപ്പിന്റെ സത്യാവസ്‌ഥ കണ്ട് ഞാൻ ഞെട്ടി. ചന്തുവിനെ തോൽപിച്ചു കളഞ്ഞു മക്കളേ !തോൽപിച്ചു കളഞ്ഞു !

സ്വന്തം ശരീരം  ആണെന്ന് പറഞ്ഞിട്ട് ഒരൂ കാര്യവുമില്ല. 

 എന്തൊരു വൃത്തികേട് !

 ഒരു മാതിരി പട്ടിണി കിടക്കുന്ന  സൊമാലിയകാരും മണ്ഡരി രോഗം പിടിപെട്ട തെങ്ങിന്റെയും സമ്മിശ്ര രൂപം. ഓലകൾ ഒരൂ വൃത്തകൃതിയിൽ പോയ തെങ്ങിന്റെ മാതിരി കഷണ്ടി തല,  സോമാലിയയിലെ പട്ടിണി കുഞ്ഞുങ്ങളുടെ പോലെയുള്ള ഒരു കുടുവയറും. ഹൗ,  എന്തൊരു വൃത്തികേട്. എനിക്ക് എന്നെ പറ്റി തന്നെ ഒരു പുച്ഛം തോന്നി.

തീരുമാനം ഒട്ടും വൈകിച്ചില്ല.  ഇന്ന് പ്ലെയ്സ്റ്റോറിൽ നിന്നും രണ്ട് exercise ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഇന്ന് തന്നെ തുടങ്ങി യുദ്ധം !

അപ്പോഴാണ് കാര്യങ്ങളുടെ ഒരു കിടപ്പ് എനിക്ക് ശരിക്കും മനസ്സിലായത്. 

എന്റെ മനസ്സിൽ ഞാൻ പുല്ല്-പുല്ല് പോലെ ചെയ്യും എന്ന് വിചാരിച്ച എക്സ്ർസൈസ് ഒന്നും അങ്ങട്ട് ആവണില്ല. 

ഒരൂ 15 pushup കഴിഞ്ഞ് ഒരു 15 squat ചെയ്തത്തോടെ ഞാൻ കിതക്കുന്നു. 

15 crunch ചെയ്യാൻ ആപ്പ് കൗണ്ടഡോൺ തുടങ്ങി പക്ഷെ പടിപത് പണി ഞാൻ നോക്കിയിട്ടും എന്റെ തലയും കാലും അങ്ങ് വയറിന്റെ നിയന്ത്രണാരേഖക് അപ്പുറം കടക്കുന്നില്ല !
രണ്ടും മുട്ടിക്കാൻ ഞാൻ നോക്കിയത് വെറും ഒരൂ പ്രഹസനം ആയി മാറി ഞാൻ തോൽവി സമ്മതിച്ചു !

ഇത്രയും വൃത്തിക്ക് ഒരാളുടെ ഈഗോ  തകർക്കാൻ എക്സ്ർസൈസ്ഇന് കഴിയും എന്ന് മനസ്സിലായി. 

ഇന്നത്തേക്കു തോൽവി സമ്മതിച്ചു നിറുത്തി. 

നാളെ പൂർവാധികം ശക്തിയോടെ തിരിച്ചടിക്കണം. ആപ്പിൽ പറയുന്ന സകല പരിപാടിയും ഞാൻ ചെയ്യണം എന്ന് ധൃഡാനിശ്ചയത്തോടെ ആദ്യ രംഗത്തിന് തിരശീല വീഴ്ത്തി

Friday, September 11, 2020

തലമുടിക്ക് വളം

അമ്മ പറഞ്ഞു,  "മോനെ നിന്റെ മുടി  ഉച്ചിയിൽ നിന്നും പോയി കഷണ്ടി ആയി.  എന്ത് കട്ടിയുള്ള ചുരുണ്ട  മുടി ആയിരുന്നു". 

"അതെ അമ്മേ,  എല്ലാ മുടിയും പോയി" എന്റെ ഭാര്യയും കൂടെ കൂടി. 

രണ്ട് പേരും കൂടി എന്റെ തലയെ പറ്റി  ഒരൂ തീരുമാനം എടുത്തു.  ഒലിവ്  ഓയിൽ, കാസ്റ്റർ  ഓയിൽ,  വെളിച്ചെണ്ണ  എന്നിവ ഓരോന്നും ഒരു  പ്രത്യേക അളവിൽ ഉണ്ടാകുന്ന മാന്ത്രിക എണ്ണ ഞാൻ സ്ഥിരമായി  തലയിൽ തേക്കണം. അപ്പോൾ  മുടി പുല്ല് പോലെ  തഴച്ചു വളരും. 

ഇവരോട്  ആരാണ്  ഒന്ന്  പറഞ്ഞു  മനസ്സിലാകുക ? എണ്ണയിട്ട് വളർത്തേണ്ട സമയം എല്ലാം  കഴിഞ്ഞ് പോയി. ഇനി  വല്ല ഫെവിക്കോൾ പശ വെള്ളത്തിൽ കലക്കി മുടി ഒട്ടിച്ചുവെക്കേണ്ട സമയം  ആയി എന്ന് 🙃

സഹോദര സ്നേഹം

കഴിഞ്ഞ ഒരാഴ്ചയായി അയാൻ പനി,  ദേഹംവേദന, ഛർദിൽ മുതലായ കലാപരിപാടികളിൽ  മുഴുകി ഇരിക്കുന്നു. 

അവന്റെ തന്തയും തള്ളയും ഇത് ഡെങ്കി പനിയോ, മലേറിയോ അതോ മറ്റ് ഭീകര പനികളെ ആണോ എന്ന് ഓർത്ത്  പേടിച്ചിരിക്കുന്നു. 

ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പോകുമ്പോൾ,  അവന്റെ ചേച്ചി വന്ന്‌ അടുത്ത്,  സ്നേഹപൂർവ്വം അവനോട് ചോദിച്ചു, "എങ്ങനെ ഉണ്ടെടാ? പനി കൂടൂതൽ ആണെന്ന് തോന്നുന്നോ?"

ചേച്ചിയുടെ സ്‌നേഹം കണ്ടു അവരുടെ തന്തയുടെയും തള്ളയുടെയും കണ്ണുകൾ നിറഞ്ഞു.

ഉടനെ വന്നു അവന്റെ ചേച്ചിയുടെ അടുത്ത സ്നേഹഷ്മളമായ ചോദ്യം, "എടാ,  നീ പനി വന്ന്‌ ചത്തു പോയാൽ, നിന്റെ Groot chain ഞാൻ എടുക്കും"

അത്രയും നേരം ഇപ്പം ചാവും,  ഇപ്പം ചാവും എന്ന് മാതിരി കിടന്നിരുന്ന അവൻ സഡ കുടഞ്ഞു എണിറ്റു.  "അങ്ങനെ ഒന്നും ഞാൻ ചാകില്ലെടി ! ഇനി ഞാൻ ചത്താലും തരില്ലെടി "

ഞങ്ങളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

Thursday, September 10, 2020

ആത്മാർത്ഥത

വീട്ടിൽ ടീച്ചർ ഭാര്യ കളർ പേപ്പറുമായി ഉടുപ്പ് ഇസ്തിരി ഇടുന്ന  മേശപ്പുറത്തു ഗുസ്തി.

കണ്ടു അടുത്ത് ചെന്ന് നോക്കിയപ്പോൾ മീൻ ചട്ടി കമഴ്ത്തി വെച്ചിരിക്കുന്നു.

ഇതെന്താണ് എന്ന് ചോദിച്ചു. 

CIRCLE വരക്കാൻ ആണ് എന്ന് ഉത്തരം.
ടീച്ചർമാരുടെ ആത്മാർത്ഥത ഓർത്ത് രോമാഞ്ചം കൊണ്ട്.  ഇത് വല്ലോം ആ തല്ലിപ്പൊളി parents അറിയുന്നുണ്ടോ?